മുത്തലാഖ്, ആര്‍ട്ടിക്ക്ള്‍ 370, പാക്കിസ്ഥാന്‍ അധീന കശ്മീര്‍, മുസ്ലിം വ്യക്തി നിയമം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, രാമക്ഷേത്രം, 400 സീറ്റ്…. കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഊന്നി പറഞ്ഞ വിഷയങ്ങളാണിത്. എന്നാൽ മറുവശത്ത് അതെ മണ്ഡലത്തിൽ പ്രചാരണം നയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംസാരിച്ചത് വിദ്യാഭ്യാസം, കുട്ടികളുടെ ഭാവി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു. ബിജെപിയുടെയും ഇന്ത്യ മുന്നണിയുടെയും ആശയങ്ങള്‍ തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നത് ആണ് ഈ രണ്ട് പ്രസ്താ വനകളും.
---- facebook comment plugin here -----