Kerala
ജസ്റ്റിസ് എസ് വി ഭാട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് എം എസ് മണികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.

കൊച്ചി | ജസ്റ്റിസ് എസ് വി ഭാട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് എം എസ് മണികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
സുപ്രീം കോടതി കൊളീജിയത്തിന്റെതാണ് ശിപാര്‍ശ. ആന്ധ്രപ്രദേശ് സ്വദേശിയാണ് ജസ്റ്റിസ് എസ് വി ഭാട്ടി.
ജസ്റ്റിസ് ആര്‍ ഡി ധനുകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ശിപാര്‍ശ ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എസ് വി ഗംഗാര്‍പൂര്‍വാലയുടെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് എ സി മസീഹിന്റെ പേരാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കൊളീജിയം ശിപാര്‍ശ ചെയ്തത്. ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു ഹിമാചല്‍ ചീഫ് ജസ്റ്റിസാവും.
അതേസമയം, ജസ്റ്റിസ് എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള നിര്‍ദേശം കൊളീജിയം പിന്‍വലിച്ചു.
---- facebook comment plugin here -----