covid
ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5,357 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി| ഇന്ത്യയില്‍ പുതിയ 5357 കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 32,814 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.മരണസംഖ്യ 5,30,965 ആയി ഉയര്‍ന്നു, ഗുജറാത്തില്‍ നിന്ന് മൂന്ന് മരണങ്ങളും ഹിമാചല്‍ പ്രദേശില്‍ നിന്ന് രണ്ട് പേരും ബീഹാര്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മൊത്തം അണുബാധകളുടെ 0.07 ശതമാനവും സജീവമായ കേസുകളാണ്.
---- facebook comment plugin here -----