drugs seized
മണിപ്പൂരില്‍ 500 കോടിയുടെ ലഹരിവേട്ട
കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ 165 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ ഇവിടെ നിന്ന് പിടികൂടിയിരുന്നു

ഇംഫാല്‍ | മണിപ്പൂരിലെ മൊറേയില്‍ അഞ്ഞൂറ് കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. അസം റൈഫിള്‍സാണ് ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്ന് വന്‍ ലഹരിവേട്ട നടത്തിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് 43 ആസം റൈഫിള്‍സ് സംഘവും മണിപ്പൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരന്‍ പിടിയിലായി. 3,936 സോപ്പ് പെട്ടികളിലായി 54.141 കിലോഗ്രാം ഹെറോയിന്‍, 500 കോടി രൂപ വില വരുന്ന 154.31 കിലോഗ്രാം ക്രിസ്റ്റല്‍ മെഥ് എന്നിവ പിടികൂടിയവയില്‍പ്പെടുന്നു. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവേട്ടയെന്ന് ടെന്‍ഗ്നോപാല്‍ ജില്ലാ പോലീസ് മേധാവി വിക്രജിത് സിംഗ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൊറേ പോലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ 165 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ ഇവിടെ നിന്ന് പിടികൂടിയിരുന്നു.