Connect with us

ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള വ്യക്തി എന്ന റെക്കോർഡ് ഇനി പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് സ്വന്തം. ഇൻസ്റ്റാഗ്രാമിൽ 50 കോടി പേരാണ് മാഞ്ചസ്റ്റർ യൂണൈറ്റഡ് താരംകൂടിയായ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. ലോക ജനസംഖ്യയിലെ 10 ശതമാനത്തോളം പേർ ഇൻസ്റ്റയിൽ താരത്തെ പിന്തുടരുന്നുവെന്ന് ചുരുക്കം. ഇത്രയും ഫോളോവേഴ്‌സിനെ നേടുന്ന ലോകത്തിലെ ആദ്യവ്യക്തിയാണ് ക്രിസ്റ്റ്യാനോ.