Connect with us

Malappuram

'സ്മാര്‍ട്ട് ഖത്വീബ്' ശില്‍പശാല മറ്റന്നാൾ

രാവിലെ 10 മുതല്‍ 2 വരെ നീണ്ട് നില്‍ക്കുന്ന ക്യാമ്പ് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | മഹല്ലുകളില്‍ ധാര്‍മിക ബോധം വളര്‍ത്തുന്നതിനും മഹല്ല് സംസ്‌കരണത്തിനും ഖത്വീബ്, ഇമാം എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ മറ്റന്നാൾ (വ്യാഴം) സ്വലാത്ത് നഗറില്‍ സ്മാര്‍ട്ട് ഖത്വീബ് ശില്‍പശാല സംഘടിപ്പിക്കും.

രാവിലെ 10 മുതല്‍ 2 വരെ നീണ്ട് നില്‍ക്കുന്ന ക്യാമ്പ് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്രാഹീം ബാഖവി അധ്യക്ഷത വഹിക്കും. ഏലംകുളം അബ്ദുറഷീദ് സഖാഫി ക്ലാസ്സെടുക്കും.

മഹല്ല് സംസ്‌കരണം, തര്‍ക്ക പരിഹാരങ്ങള്‍, ഫാമിലി കൗണ്‍സലിംഗ്, ലഹരി നിര്‍മാര്‍ജനം, ലീഡര്‍ഷിപ്പ് തുടങ്ങിയ സെഷനുകള്‍ നടക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുക. ഫോണ്‍: 9847642050

Latest