Connect with us

Kerala

'ഉദ്ഘാടനം ചെയ്യുന്ന പ്രവര്‍ത്തികള്‍ കൃത്യമായി അവലോകനം ചെയ്യും'; മോദിയെ പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും എന്‍ കെ പ്രേമചന്ദ്രന്‍ എംപി

സാങ്കേതിക തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട് പരിഹരിക്കും. പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അനുഗ്രഹീതമാണ്

Published

|

Last Updated

കൊല്ലം |  പ്രധാനമന്ത്രിയെ പുകഴ്ത്തിയും വിമര്‍ശിച്ചും എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി അവലോകനം അവലോകനം ചെയ്യുന്നുവെന്ന് പുകഴ്ത്തിയ പ്രേമചന്ദ്രന്‍ പദ്ധതി നടപ്പാക്കലിനെയും പ്രശംസിച്ചു. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മാണം പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത യോഗത്തിലായിരുന്നു പ്രേമചന്ദ്രന്‍ മോദിയെ പുകഴ്ത്തിയത്.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. ഈ പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രധാന്യവും ഗൗരവും വര്‍ധിക്കുന്നു. പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ കൃത്യമായി അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട് പരിഹരിക്കും. പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അനുഗ്രഹീതമാണ്- എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

 

ഇതിനു പിന്നാലെയായിരുന്നു കേന്ദ്രത്തിനെതിരെ എംപിയുടെ വിമര്‍ശം. കേന്ദ്ര സര്‍ക്കാരിന് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്നും എംപി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ മാറി മതേതര സര്‍ക്കാര്‍ വരുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest