Connect with us

Malappuram

'ചിറകുള്ളപ്പോള്‍ നമ്മള്‍ എങ്ങനെ പറക്കാതിരിക്കും'; എസ് എസ് എഫ് ജില്ലാ പരിശീലന സംഗമം നടത്തി

എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന പ്രോഗ്രാമില്‍ 96 സെക്ടറില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Published

|

Last Updated

എടരിക്കോട്  | നമ്മള്‍ ഇന്ത്യന്‍ ജനത എന്ന ശീര്‍ഷകത്തില്‍ നവംബര്‍ മാസം മുബൈയില്‍ വെച്ചു നടക്കുന്ന എസ് എസ് എഫ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ‘ചിറകുള്ളപ്പോള്‍ നമ്മള്‍ എങ്ങനെ പറക്കാതിരിക്കും’ പരിശീലന സംഗമം നടത്തി. എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന പ്രോഗ്രാമില്‍ 96 സെക്ടറില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പങ്കെടുത്തു.

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രെസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രെട്ടറി പറവൂര്‍ മുഹമ്മദ് കുഞ്ഞി സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എഫ് മുന്‍ സംസ്ഥാനസെക്രെട്ടറി സി കെ എം ഫാറൂഖ് വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല,സെക്രട്ടറിമാരായ സിറാജുദ്ധീന്‍ , മുഹമ്മദ് റഫീഖ് അഹ്സനി സംസാരിച്ചു. ജാഫര്‍ ശാമില്‍ ഇര്‍ഫാനി,കെ സൈനുല്‍ ആബിദ് സംബന്ധിച്ചു.

Latest