Connect with us

National

'ഹലോ, ഞാന്‍ നിങ്ങളുടെ ജയലളിതയാണ് സംസാരിക്കുന്നത്'; അന്തരിച്ച ജയലളിതയുടെ എ ഐ നിര്‍മിത വോയിസ് സന്ദേശം പുറത്ത് വിട്ട് എ ഐ എ ഡി എം കെ

ജയലളിതയുടെ 75 ാം ജന്മദിന ചടങ്ങുകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി എ ഐ വോയിസ് സന്ദേശം പുറത്തുവിട്ടത്

Published

|

Last Updated

ചെന്നൈ | പാര്‍ട്ടി മേധാവിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ എ ഐ നിര്‍മിത വോയിസ് സന്ദേശം പുറത്ത് വിട്ട് എ ഐ എ ഡി എം കെ. ജയലളിതയുടെ 75 ാം ജന്മദിന ചടങ്ങുകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി എ ഐ വോയിസ് സന്ദേശം പുറത്തുവിട്ടത്. ജയലളിത അന്തരിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണിത്.

‘ഹലോ, ഞാന്‍ നിങ്ങളുടെ ജയലളിതയാണ് സംസാരിക്കുന്നത്’ എന്ന് തുടങ്ങിയ സന്ദേശത്തില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തന്ന സാങ്കേതിക വിദ്യക്കുള്ള നന്ദിയും അറിയിക്കുന്നുണ്ട്. നമ്മളുടെ പാര്‍ട്ടിക്ക് പല ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും അധികാരത്തിലുള്ളപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍കുമുള്‍പ്പെടെ പല ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും എ ഐ സന്ദേശത്തില്‍ പറയുന്നു.

ഇപ്പോള്‍ ഒരു വശത്ത് കേന്ദ്ര സര്‍ക്കാര്‍ നമ്മെ ഒറ്റു കൊടുക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്നും ജയലളിതയുടെ എ ഐ സന്ദേശത്തില്‍ പറയുന്നു. എന്റെ ജന്മദിനത്തില്‍ എ ഐ എ ഡി എം കെ യുടെ ജനകീയ സര്‍ക്കാര്‍ തിരിച്ചുവരാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതായും എ ഐ സന്ദേശത്തിലുണ്ട്. എടപ്പാടി പളനി സ്വാമിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനും സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു.

 

---- facebook comment plugin here -----

Latest