Connect with us

Health

'സ്വർഗ്ഗത്തിലെ പഴം'; ദിവസവും അനാർ കഴിക്കുന്നത് നല്ലതോ?

രക്തസമ്മർദ്ദവും രക്താതിമർദ്ദവും ഉള്ള ആളുകൾക്ക് ഏറെ ഗുണകരമാണ് അനാർ അഥവാ മാതളനാരങ്ങ.

Published

|

Last Updated

‘സ്വർഗ്ഗത്തിലെ പഴം’ എന്നറിയപ്പെടുന്ന പഴമാണ് ആണ് അനാർ. മാതളനാരങ്ങ എന്നും ഇവൻ അറിയപ്പെടുന്നു. ചുവന്നു തുടുത്ത അനാറിനെ കാണാൻ എന്ത് രസമാണ് അല്ലേ? ഭംഗിയിൽ മാത്രമല്ല ഗുണത്തിലും അനാർ മുമ്പന്തിയിലാണ്. പുറത്തെ തൊലിയൊക്കെ പൊളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അകത്തുള്ള ചെറിയ കുഞ്ഞു മണികൾ ഒരുപാട് ​ഗുണകരമാണ്.

പഴത്തിൽ അരിൽസ് എന്നറിയപ്പെടുന്ന നൂറുകണക്കിന് ഭക്ഷ്യയോഗ്യമായ വിത്തുകൾ അടങ്ങിയിരിക്കുന്നു. 144 ഗ്രാം മാതളനാരങ്ങയിൽ 93 കലോറിയും 2.30 ഗ്രാം പ്രോട്ടീനും 20.88 ഗ്രാം കാർബോഹൈഡ്രേറ്റും 0.14 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നാണ് കണക്ക്. പലപ്പോഴും അസുഖങ്ങൾ കാരണം ഡോക്ടർമാരെ കണ്ടാൽ അവർ ഉടൻ പറയുന്നതും അനാർ കഴിക്കണം എന്നാണ്.

അനാറിൻ്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയണ്ടേ?

1) രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദവും രക്താതിമർദ്ദവും ഉള്ള ആളുകൾക്ക് ഏറെ ഗുണകരമാണ് അനാർ അഥവാ മാതളനാരങ്ങ. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് മാതളനാരങ്ങ ജ്യൂസ് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

2) അണുബാധയെ പ്രതിരോധിക്കുന്നു

ഇടയ്ക്കിടെ അസുഖം വരികയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നവർക്ക് അനാർ ഉത്തമമാണ്. അനാറിൻ്റെ സത്തിൽ ശക്തമായ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ദിവസവും അനാർ കഴിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധം മെച്ചപ്പെടുത്തുകയും നിങ്ങളെ ആരോഗ്യമുള്ളവരും ശക്തരുമാക്കുകയും ചെയ്യുന്നു.

3) ഓർമ്മ ശക്തി കൂട്ടും

നാലാഴ്ചത്തേക്ക് മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് കാഴ്ചശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഓര്‍മ്മ തകരാറുകൾ ഇതിലൂടെ ഒരു പരിധി വരെ മെച്ചപ്പെടുത്താം.

4) വ്യായാമം മെച്ചപ്പെടുത്താം

നൈട്രേറ്റ് ഉള്ളത് കാരണം, വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കുമ്പോൾ മാതളനാരങ്ങ പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ്, രക്തത്തിലെ ലിപിഡുകളെ ഓക്‌സിഡേഷനിൽ നിന്ന് സംരക്ഷിക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

5) ക്യാൻസറിനെ തടയുന്നു

മാതളനാരങ്ങ ക്യാൻസറിനെ പ്രതിരോധിക്കുന്നു. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദങ്ങൾക്കെതിരെ സ്തനാർബുദത്തിനെതിരെ കീമോ-പ്രിവൻ്റീവ് ഗുണങ്ങളുണ്ട്.