Connect with us

kitex

'കിറ്റക്‌സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞ് കൊല്ലും'; എല്‍ദോസ് കുന്നപ്പിള്ളിക്ക് ഭീഷണി സന്ദേശം

കത്തയച്ചയാള്‍ താന്‍ ഐ എസ് അംഗമാണെന്നാണ് അവകാശപ്പെടുന്നത്

Published

|

Last Updated

കൊച്ചി | പെരുമ്പാവൂര്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായി എല്‍ദോസ് കുന്നപ്പിള്ളിക്ക് ഭീഷണി സന്ദേശം. കിറ്റക്‌സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞ് കൊല്ലുമെന്നാണ് ഭീഷണി. ഭീകര സംഘടനയായ ഐ എസിന്റെ പേരിലാണ് ഇദ്ദേഹത്തിന് കത്ത് ലഭിച്ചിരിക്കുന്നത്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസത്തില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. കത്തയച്ചയാള്‍ താന്‍ ഐ എസ് അംഗമാണെന്നാണ് അവകാശപ്പെടുന്നത്. എം എല്‍ എ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

പി ടി തോമസ് എം എല്‍ എ, ബെന്നി ബഹനാന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ക്കെതിരെ കത്തില്‍ രൂക്ഷമായി അസഭ്യ വര്‍ഷമുണ്ട്. കിഴക്കമ്പലത്തെ കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പ് കൊണ്ടാണ് പഞ്ചായത്ത് ട്വന്റി-20 ഭരിക്കുന്നത്. കാളപെറ്റെന്ന് പറഞ്ഞാല്‍ കയറെടുക്കുന്ന ആളാണ് പി ടി തോമസെന്നും കത്തിലുണ്ട്. ഇദ്ദേഹം വിചാരിച്ചാല്‍ ട്വന്റി-20 യെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കത്തില്‍ അവകാശവാദമുണ്ട്.

യു ഡി എഫിലെ 41 എം എല്‍ എമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിലെന്നും എഴുതിയാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കൈപ്പടയില്‍ തയ്യാറാക്കിയ കത്തായതിനാല്‍ പ്രതിയെ പിടകൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

---- facebook comment plugin here -----

Latest