jimmi george award
ഒളിമ്പ്യന്‍ എം ശ്രീശങ്കറിന് 35ാ മത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ്
2023ല്‍ ജി വി രാജ അവാര്‍ഡും ശ്രീശങ്കര്‍ കരസ്ഥമാക്കിയിരുന്നു.

പേരാവൂര്‍ | 35ാ- മത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ലോങ്ങ് ജമ്പ് താരം ഒളിമ്പ്യന്‍ എം ശ്രീശങ്കറിന്. ഒരുലക്ഷം രൂപയും ഫലകവും ആണ് പുരസ്‌കാരം.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍, 2023 ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളിമെഡല്‍, പാരീസ് ഡയമണ്ട് ലീഗില്‍ വെങ്കലം, ഏഥന്‍സില്‍ 2022, 2023 ല്‍ നടന്ന ഇന്റര്‍നാഷണല്‍ ജമ്പ്സ് മീറ്റില്‍ സ്വര്‍ണ്ണം തുടങ്ങിയവ ശ്രീശങ്കറിന്റെ അന്താരാഷ്ട്ര നേട്ടങ്ങളില്‍ പെടുന്നു.
2023ല്‍ ജി വി രാജ അവാര്‍ഡും ശ്രീശങ്കര്‍ കരസ്ഥമാക്കിയിരുന്നു. മുന്‍ രാജ്യാന്തര അറ്റ്ലറ്റുകളായ എസ് മുരളിയുടെയും ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍. ജിമ്മി ജോര്‍ജ് എന്ന അതുല്യ വോളിബോള്‍ ഇതിഹാസത്തിന്റെ സ്മരണാര്‍ഥം 1989 മുതലാണ് ഫൗണ്ടേഷന്‍ ജിമ്മി ജോര്‍ജ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.