Connect with us

Kerala

വടക്കാഞ്ചേരിയില്‍ കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

ഇവര്‍ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Published

|

Last Updated

തൃശൂര്‍ | വടക്കാഞ്ചേരിയില്‍ ഷോക്കേറ്റ് 41കാരി മരിച്ചു.പുന്നംപറമ്പ് ഉന്നതിയില്‍ രേണുക ആണ് മരിച്ചത്.ഇരുമ്പു ഗ്രില്ലില്‍ നിന്നാണ് ഷോക്കേറ്റത്.രേണുകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രതീഷ്,രേണുകയുടെ മകള്‍ ദേവാഞ്ജന എന്നിവര്‍ക്കും ഷോക്കേറ്റു.

മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേണുകയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടു നിര്‍മാണം നടക്കുന്നതിനാല്‍ ഇവര്‍ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Latest