Kerala
പന്ത്രണ്ടുകാരിക്കെതിരെ ലൈംഗികാതിക്രമം; മാതാവിന്റെ സുഹൃത്തിന് 27 വര്‍ഷവും മൂന്ന് മാസവും കഠിനതടവ്, 1.66 ലക്ഷം രൂപ പിഴ
പത്തനംതിട്ട കുന്നന്താനം വെള്ളിയാങ്കുന്ന് വീട്ടില്‍ ടി ആര് രഞ്ജു (35) വിനെയാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട | പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അമ്മയുടെ സുഹൃത്തിന് 27 വര്‍ഷവും മൂന്ന് മാസവും കഠിനതടവും 1.66 ലക്ഷം പിഴയും. കുന്നന്താനം വെള്ളിയാങ്കുന്ന് വീട്ടില്‍ രഞ്ജു ടി ആര് (35) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ പോക്സോ കോടതിജഡ്ജി ടി മഞ്ജിത് ആണ് ശിക്ഷ വിധിച്ചത്.
കുട്ടി നാലാം ക്ലാസില്‍ പഠിച്ചിരുന്ന 2022ലെ കാലയളവില്‍, വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയങ്ങളില്‍ പ്രതി നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കീഴ്വായ്പൂര് പോലീസ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്. കീഴ്വായ്പൂര് സി ഐയായിരുന്ന ആര് രാജേഷ് കുമാര്‍ ആണ് കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രാഥമികാന്വേഷണ നടപടികളും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ അജീബ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന് തോമസ് ഹാജരായി. സീനിയര്‍ പോലീസ് ഓഫീസര്‍ എ ടി അപര്‍ണ കോടതി നടപടികളില്‍ സഹായിച്ചു.
Content Highlights: A court has sentenced a friend of the victim’s mother to 27 years and three months of rigorous imprisonment for sexually assaulting a 12-year-old girl. The accused has also been ordered to pay a fine of Rs 1.66 lakh. The verdict delivers strict punishment under child protection laws.




