covid in india
24 മണിക്കൂറിനിടെ രാജ്യത്ത് 2,338 കൊവിഡ് കേസുകള്‍
കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 2,338 കൊവിഡ് കേസുകളും 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 185 കേസുകളാണ് കൂടിയത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,31,58,087 ആയി. 17,883 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,630 ആയി.നിലവില്‍ സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 0.04 ശതമാനമാണ്. 98.74 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവുമാണ്. 1197 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
---- facebook comment plugin here -----