Connect with us

National

മധ്യപ്രദേശില്‍ ട്രക്കിന് തീപിടിച്ച് 2 പേര്‍ വെന്തു മരിച്ചു

മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

|

Last Updated

ധാര്‍| മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ട്രക്കിന് തീപിടിച്ച് രണ്ട് പേര്‍ വെന്തു മരിച്ചു. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ ഇന്‍ഡോര്‍-മുംബൈ ഹൈവേയിലെ ഗണപതി ഘട്ടില്‍ രാവിലെ 8 മണിയോടെയാണ് അപകടം നടന്നതെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) ദേവേന്ദ്ര പടീദാര്‍ പറഞ്ഞു.

മാര്‍ബിള്‍ കയറ്റിയ ട്രക്കിന്റെ ബ്രേക്ക് പരാജയപ്പെട്ടതിനാല്‍ വാഹനം ഡിവൈഡര്‍ ചാടി ഹൈവേയുടെ എതിര്‍വശത്തുള്ള സമാനമായ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് മൂന്ന് ട്രക്കുകള്‍ക്കും തീപിടിച്ചു. മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന മാര്‍ബിള്‍ നിറച്ച ട്രക്കില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു.

ഡ്രൈവര്‍ മനോജ് റാവത്ത് (25), സഹായി വിനോദ് (23) എന്നിവര്‍ വെന്തുമരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.

മാര്‍ബിള്‍ നിറച്ച ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.