Connect with us

National

ഹരിയാനയിലെ റോഹ്തക്കില്‍ 19 കാരിയായ ഗർഭിണിയെ കൊന്ന് കുഴിച്ചിട്ടു;  കാമുകനും സുഹൃത്തും അറസ്റ്റില്‍

ഒളിവില്‍ പോയ ഒരാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ഹരിയാന | ഗര്‍ഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. പശ്ചിമ ഡല്‍ഹി നാന്‍ഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഒളിവില്‍ പോയ ഒരാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയോട് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തണമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തി.തന്നെ വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മര്‍ദ്ദം ചെലുത്തി.ഇതിന് പിന്നാലയാണ് ക്രൂര കൊലപാതകം നടന്നതെന്നാണ് വിവരം.

കാമുകനായ സഞ്ജുവിനോട് ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും നിരന്തരം യുവതി പറഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച
വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടര്‍ന്നാണ് സഹോദരന്‍ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഞ്ജുവിന്റെയും  സുഹൃത്തിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.

---- facebook comment plugin here -----

Latest