Kerala
ഡിവിസിബിള്‍ പൂളില്‍ 18,000 കോടി രൂപ കുറഞ്ഞു; കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണെന്ന് ബാലഗോപാല്‍
പഞ്ചായത്തുകള്‍ക്കുള്ള അവകാശം പോലും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നില്ല.
തിരുവനന്തപുരം | കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പഞ്ചായത്തുകള്‍ക്കുള്ള അവകാശം പോലും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നില്ല.
കേന്ദ്രത്തിന്റെ ഡിവിസിബിള്‍ പൂളില്‍ 18,000 കോടി രൂപ കേരളത്തിന് കുറഞ്ഞു. സമരം നടത്തുന്ന യു ഡി എഫ് ഇതിനെതിരെ ഒന്നും പറയുന്നില്ല. ബി ജെ പിയുമായി ചേര്‍ന്ന് യു ഡി എഫ് കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
കേന്ദ്ര വിഹിതം സംബന്ധിച്ച് തെറ്റായ പരാമര്‍ശമാണ് കേന്ദ്ര ധനമന്ത്രി നടത്തിയത്. കേരളത്തിന്റെ ആവശ്യം എന്താണെന്ന് എം പിമാര്‍ മനസിലാക്കണം. ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്രം അവതരിപ്പിച്ചത് അങ്ങേയറ്റം ജനദ്രോഹ ബജറ്റാണെന്നും ബാലഗോപാല്‍ ആരോപിച്ചു.







