Connect with us

Career Notification

നോർത്ത് സെൻട്രൽ റെയിൽവേയിൽ 1,763 അപ്രന്റിസ്

ഐ ടി ഐക്കാർക്കാണ് അവസരം. 21 ട്രേഡുകളിലായാണ് ഒഴിവുകൾ.

Published

|

Last Updated

ത്തർപ്രദേശിലെ പ്രയാഗ്‌രാജ് ആസ്ഥനമായുള്ള നോർത്ത് സെൻട്രൽ റെയിൽവേയിൽ 1,763 അപ്രന്റിസ്ഷിപ് ഒഴിവുകളിേലക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐക്കാർക്കാണ് അവസരം. 21 ട്രേഡുകളിലായാണ് ഒഴിവുകൾ. വിവിധ ഡിവിഷനുകളിലും വർക്‌ഷോപ്പുകളിലുമായി ഒരു വർഷത്തെ പരിശീലനം നൽകും.

ഒഴിവുകൾ

പ്രയാഗ്‌രാജ് ഡിവിഷൻ-703, ഝാൻസി ഡിവിഷൻ- 497, ഹെഡ് ക്വാർട്ടേഴ്‌സ് (പ്രയാഗ്‌രാജ്)- 32, വർക്‌ഷോപ് (ഝാൻസി)- 235, ആഗ്ര ഡിവിഷൻ- 296 എന്നിങ്ങനെയാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത സ്റ്റൈപെൻഡ് ലഭിക്കും.

യോഗ്യത, അപേക്ഷ

പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ്സിൽ 50 ശതമാനം മാർക്കോടെയുള്ള വിജയം. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐയും. എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയവർ അപേക്ഷിക്കാൻ പാടില്ല. അപേക്ഷകർ 2001 സെപ്തംബർ 16നും 2010 സെപ്തംബർ 16നുമിടയിൽ ജനിച്ചവരാകണം. പത്താംക്ലാസ്സിലെയും ഐ ടി ഐയിലെയും മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങൾക്ക് www.rrcprvbj.org സന്ദർശിക്കുക. അവസാന തീയതി അടുത്ത മാസം 17.

 

Latest