Connect with us

Kerala

മന്ത്രി കെ ബി ഗണേഷ് കുമാറിന് 17 പേഴ്‌സണല്‍ സ്റ്റാഫുകള്‍ കൂടി; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത് ഇപ്പോള്‍ പാഴ് വാക്കായിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം |  ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് 17 പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. .ഇതോടെ നേരത്തെ നിയമിച്ചിരുന്ന രണ്ട് പേരടക്കം മന്ത്രിയുടെ ആകെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 19 ആയി. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത് ഇപ്പോള്‍ പാഴ് വാക്കായിരിക്കുകയാണ്.

സത്യപ്രതിജ്ഞക്ക് മുമ്പാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തീരുമാനമെന്നും ഗണേഷ് കുമാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്.പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താം. ഗണേഷ്‌കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടര്‍ന്നാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest