Connect with us

Kerala

കൊല്ലത്ത് വൈദ്യുത ഉപകരണത്തിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരൻ മരിച്ചു

പിതാവ് മെഷിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം

Published

|

Last Updated

കൊല്ലം| കൊല്ലത്ത്  വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കുണ്ടറ കൊടുവിള കൊച്ചുപ്ലാമൂട് സ്വദേശി ആദിദേവ് (12) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പിതാവ് കോണ്‍ക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന മെഷിനില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.

പിതാവ് മെഷിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

---- facebook comment plugin here -----

Latest