bee attack
മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ തേനീച്ചയുടെ ആക്രമത്തില്‍ 12 പേര്‍ക്ക് പരിക്ക്
തേനീച്ചക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ പരിഭ്രാന്തരായി ഓടി
		
      																					
              
              
            ഭോപ്പാല്‍ | മധ്യപ്രദേശില്‍ വിവാഹത്തിനെത്തിയവരെ തേനീച്ച ആക്രമിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. ഗുണ ജില്ലയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയാണ് തേനീച്ചയുടെ ആക്രമണം. ഞാറാഴ്ച ഉച്ചയോടെയാണ് സംഭവം.
തേനീച്ചക്കൂട്ടം അഥിതികളെ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തേനീച്ചക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഗുരുതരമായി പരിക്കേറ്റ ചിലരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ ഗാര്‍ഡനിലായിരുന്നു വിവാഹ ചടങ്ങ്. ഹോട്ടലിന്റെ മേല്‍കൂരയില്‍ ഉണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടമായെത്തി ആക്രമിച്ചത്.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ് അധികൃതര്‍.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


