Kerala
അമേരിക്കയില്‍ 11 പേരെ കുത്തിപ്പരുക്കല്‍പ്പിച്ചു; അക്രമി പിടിയില്‍
മിച്ചിഗന്‍ സ്വദേശിയാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്. മടക്കിവെക്കാവുന്ന തരം കത്തിപോലുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം.

വാഷിങ്ടണ്‍ | അമേരിക്കയില്‍ 11 പേരെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ചു. മിച്ചിഗന്‍ ട്രവേഴ്‌സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
അക്രമിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുത്തേറ്റവരെ മന്‍സണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, ഇവരില്‍ മൂന്നുപേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
മിച്ചിഗന്‍ സ്വദേശിയാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്. മടക്കിവെക്കാവുന്ന തരം കത്തിപോലുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. സംഭവത്തില്‍ ഊര്‍ജിതാന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----