Connect with us

National

വാണിജ്യ സിലിന്‍ഡറിന് 101 രൂപ കുറച്ചു

വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 101 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. അതേ സമയം വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് കൂട്ടിയ 101 രൂപ വര്‍ധിപ്പിച്ചതിന് ശേഷമാണ് ജനുവരിയില്‍ കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്

 

---- facebook comment plugin here -----

Latest