Connect with us

National

നാല് വർഷം കൊണ്ട് 1.50 ലക്ഷം കോടി; ബിജെപിക്കെതിരെ അഴിമതിക്കാർഡുമായി കോൺഗ്രസ്

കാർഡിൽ മുഖ്യ മന്ത്രി പദവിക്ക് 2500 കോടി, മന്ത്രിമാർക്ക് 500 കോടി എന്നിങ്ങനെയാണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ബംഗളൂരു | 40 ശതമാനം കമ്മീഷൻ സർക്കാരാണെന്ന ആരോപണത്തിന് പിന്നാലെ BJP സർക്കാരിനെതിരെ അഴിമതി കാർഡുമായി കോൺഗ്രസ്. കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസ് കാർഡ് പുറപ്പെടുവിച്ചിരിക്കുന്നത്.

കർണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നടയിലും ഇംഗ്ലീഷിലും പുറത്തിറക്കിയ കാർഡിൽ മുഖ്യ മന്ത്രി പദവിക്ക് 2500 കോടി, മന്ത്രിമാർക്ക് 500 കോടി എന്നിങ്ങനെയാണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 1.50 ലക്ഷം കോടി ഇതിലൂടെ ബിജെപി കവർന്നെന്നും മഠങ്ങൾക്ക് 30 ശതമാനം, റോഡ് നിർമാണ കരാറുകൾക്ക് 40 ശദമാനം കോവിഡ് പ്രധിരോധത്തിൽ 75 ശതമാനം എന്നിങ്ങനെയാണ് കമ്മീഷൻ കണക്കെന്നും കോൺഗ്രസ് ആരോപിച്ചു.

തുടർഭരണതിന് വോട്ട് ചെയ്യണം എന്ന നരേന്ദ്രമോദിയുടെ അഭ്യർത്ഥനക്ക് പിന്നാലെ കർണാടകയിലെ ബിജെപി സർക്കാർ ഡബിൾ എൻജിൻ എല്ല ട്രെബിൾ എൻജിൻ ആണെന്നും കോൺഗ്രസ് പരിഹസിച്ചു.

Latest