Gulf
യു എ ഇയില്‍ പരക്കെ ശക്തമായ മഴ

ദുബൈ | യു എ ഇയിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. അബൂദബി, അല്‍ ഐന്‍, ദുബൈ ഹത്ത, ഫുജൈറ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ ചൂടിന് ശമനവുമായി മഴയെത്തി. അബൂദബി, അല്‍ ഐന്‍, ഫുജൈറ, ആന്തരിക ഷാര്‍ജ എന്നിവിടങ്ങളില്‍ മേഘങ്ങളുടെ രൂപവത്ക്കരണം വര്‍ധിച്ചത് കാരണം മഴയുണ്ടായെന്നും എമിറേറ്റുകളില്‍ ഉടനീളം താപനിലയില്‍ കുറവുണ്ടായെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) വ്യക്തമാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. പരമാവധി താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. യു എ ഇയുടെ ചില ഭാഗങ്ങള്‍ ഏറ്റവും ചൂടുള്ളതാണ്.
തീരപ്രദേശങ്ങളില്‍ ഈര്‍പ്പം ഉയര്‍ന്ന തോതില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റ് കാരണം പൊടി ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.