Gulf
സഊദിയിലെ നജ്റാന് നേരെ വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണം

റിയാദ് l സഊദിയിലെ തെക്ക്- കിഴക്കൻ അതിർത്തി പ്രദേശമായ നജ്റാന് നേരെ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തെ സഊദി സഖ്യ സേന തകർത്തതായി സേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
നജ്‌റാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് യമനിലെ വിമതരായ ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഖമീസ് മുശൈത്ത്, നജ്‌റാൻ പട്ടണങ്ങൾക്ക് നേരെ രണ്ട് വീതം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണ ശ്രമം നടന്നെങ്കിലും സഊദി സേന ആക്രമണത്തെ തകർത്തിരുന്നു.
---- facebook comment plugin here -----