Connect with us

Gulf

ഹറമിൽ സംസം വിതരണത്തിന് ഇനി മുതൽ  റോബോട്ടും

Published

|

Last Updated

മക്ക | മക്കയിലെ മസ്ജിദുൽ ഹറമിൽ സംസം വിതരണത്തിന് റോബോട്ടുകൾ സജ്ജമായി. കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസം വിതരണത്തിന് പുതിയ സംവിധാനം ഹറം കാര്യാലയം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചതോടെയാണ് സേവനങ്ങൾക്കായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നത്. നേരത്തേ കൊവിഡ്  അണുവിമുക്ത ജോലികൾക്കായി റോബോട്ടിക് സാങ്കേതിക വിദ്യ ഏർപ്പെടുത്തിയിരുന്നു.

ഹറമിലെത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നത്തിനും മലിനീകരണ സാധ്യത കുറയ്ക്കുന്നതിനുമാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതെന്ന്  ഇരു ഹറം കാര്യാലയ മേധാവി ഡോ.അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഹറമിൽ സ്ഥാപിച്ചിരുന്ന സംസം കണ്ടെയ്നർ ബോട്ടിൽ സംവിധാനം നിർത്തലാക്കി പകരം ഹറം ജീവനക്കാരായിരുന്നു സംസം വിതരണം ചെയ്തിരുന്നത്. പുതിയ സംവിധാനം നിലവിൽ  വന്നതോടെ ഇനിമുതൽ തീർഥാടകർക്ക് സംസം ലഭിക്കുന്നതായി വരി നിൽക്കേണ്ടതില്ല.

Latest