Connect with us

Kerala

ടൗട്ടെക്ക് പുറമെ യാസും; കേരള തീരത്തെത്തില്ല

Published

|

Last Updated

തിരുവനന്തപുരം | ടൗട്ടെക്ക് പിന്നാലെ യാസ് എന്ന പേരില്‍ മറ്റൊരു ചുഴലിക്കാറ്റും രൂപ്പപെടുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്തമാന്‍ കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യാസ് എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.

മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, ചുഴലിക്കാറ്റ് കേരള തീരം തൊടില്ല. അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു.