Kerala
അമേരിക്കയില്‍ പിറാന്നാള്‍ ആഘോഷത്തിനിടെ കൂട്ടക്കൊല

ന്യൂയോര്‍ക്ക് | അമേരിക്കയിലെ കൊളറാഡോയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി നടത്തിയ വടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിന് ശേഷം ആത്മഹത്ക്ക് ശ്രമിച്ച അക്രമിയും ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു.
ഇന്നലെയാണ് നടക്കുന്ന സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----