Educational News
ഗവര്‍ണറുടെ നിര്‍ദേശം; സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ, കാലിക്കറ്റ്, മലയാളം, എം ജി സര്‍വകലാശാലകളെല്ലാം പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ് ലൈന്‍) മാറ്റാനാണ് നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തു വന്നിരുന്നു. പല സെന്ററുകളും കണ്ടെയിന്‍മെന്റ് സോണുകളാണ്.
---- facebook comment plugin here -----