Kerala
വയനാട്ടില്‍ സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വയനാട് | തലപ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടി വീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് മരിച്ചത്.
സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം.ഇന്ന് വൈകിട്ടോടെയാണ് സംഭവം.
---- facebook comment plugin here -----