നാളെ എം പിമാരോട് സഭയിലെത്താന്‍ വിപ്പ് നല്‍കി ബി ജെ പി

Posted on: February 12, 2021 8:37 pm | Last updated: February 13, 2021 at 7:56 am

ന്യൂഡല്‍ഹി | നാളെ എല്ലാ പാര്‍ട്ടി എം പിമാരോടും ലോക്‌സഭയിലെത്താന്‍ വിപ്പ് നല്‍കി ബി ജെ പി. രാവിലെ പത്ത് മുതല്‍ മുഴുവന്‍ സമയവും സഭയിലുണ്ടാകണമെന്നും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കണമെന്നുമാണ് വിപ്പ്. കൂടുതല്‍ കാര്യങ്ങളൊന്നും വിപ്പില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ചില നിര്‍ണായകമായ തീരുമാനമുണ്ടാകുമെന്നാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചൈനീസ് അതിര്‍ത്തികളിലെ സൈന്യത്തെ പിന്‍വലിച്ചതും കര്‍ഷക സമരവും പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയിരുന്നു.