ലോകത്തെ കൊവിഡ് മരണങ്ങള്‍ 19.68 ലക്ഷം പിന്നിട്ടു

Posted on: January 13, 2021 7:04 am | Last updated: January 13, 2021 at 10:22 am

ന്യൂയോര്‍ക്ക് |  ലോകത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് ആറര ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍. ഇതോടെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 9.19 കോടി പിന്നിട്ടു. ഇതിനകം 19,68,425 പേര്‍ക്ക് വൈറസില്‍ ജീവന്‍ പൊലിഞ്ഞതായാണ് റിപ്പോര്‍ട്ട്. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

കൊവിഡ് കേസില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി മുപ്പത്തി മൂന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3.89 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.