പട്ടത്തിന്റെ ചരട് കുരുങ്ങി കഴുത്ത് മുറിഞ്ഞു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Posted on: January 12, 2021 11:48 pm | Last updated: January 12, 2021 at 11:48 pm

നാഗ്പുര്‍  | മഹാരാഷ്ട്രയിലെ നാഗ്പുരില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നാഗ്പുരിലെ മാനെവാഡയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 20 കാരനാണ് മരിച്ചത്. നൈലോണ്‍ ചരട് കഴുത്തില്‍ കുരുങ്ങി മുറിയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.