സക്കീര്‍ ഹുസൈനെ സി പി എം തിരിച്ചെടുത്തു

Posted on: January 8, 2021 8:16 am | Last updated: January 8, 2021 at 8:16 am

കൊച്ചി | അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സക്കീര്‍ ഹുസൈനെ സി പി എം തിരിച്ചെടുത്തു. ഇന്നലെ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ സാധാരണ അംഗമായാണ് അദ്ദേഹത്തെ തിരിച്ചെടുത്തിരിക്കുന്നത്. എന്നാല്‍, സക്കീര്‍ ഹുസൈന്‍ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല.

സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് സക്കീര്‍ ഹുസൈനെ പുറത്താക്കിയിരുന്നത്.