കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു; നാളെ ഹാജരാകണം

Posted on: January 5, 2021 10:15 pm | Last updated: January 6, 2021 at 8:53 am

കൊച്ചി | നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ രാവിലെ പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെത്തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അയ്യപ്പന്‍ ഇന്ന് പ്രതികരിച്ചത്. കേസില്‍ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.