അനുസ്മരണ സംഗമം നടത്തി

Posted on: January 2, 2021 11:38 pm | Last updated: January 2, 2021 at 11:38 pm

കുവൈത്ത് സിറ്റി | ഐ സി എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ ശൈഖ് രിഫാഈ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തകര്‍ ശൈഖ് രിഫാഇയെ മാതൃകയാക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രോഗികള്‍, അഗതികള്‍, സഹജീവികള്‍, സസ്യങ്ങള്‍ എന്നിവയോടെല്ലാം അദ്ദേഹം കൈകൊണ്ട നിലപാടും അതിനായി സഹിച്ച ത്യാഗവും നിസ്തുലമാണ്. മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷം വഹിച്ചു. മുഹമ്മദ് ബാദുഷ മുട്ടനൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസി വായനക്ക് സെന്‍ട്രല്‍ തലത്തില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത സാല്‍മിയ, ഹവല്ലി, കൈഫാന്‍, ശര്‍ഖ്, ഖുറൈന്‍, റുമൈസിയ എന്നീ യൂനിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജാഫര്‍ ചപ്പാരപ്പടവ് സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.