Connect with us

National

കേണല്‍ (റിട്ട) നരീന്ദര്‍ കുമാര്‍ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായിരുന്ന കേണല്‍ (റിട്ട) നരീന്ദര്‍ കുമാര്‍ (87) അന്തരിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ സൈനികനായിരുന്നു. കൂടാതെ രാജ്യത്തെ ഏറ്റവും മികച്ച പര്‍വതാരോഹകരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

സിയാച്ചിന്‍ കീഴടക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതില്‍ നരീന്ദര്‍ വലിയ പങ്ക് വഹിച്ചു. പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡല്‍, കീര്‍ത്തിചക്ര, അതിവിശിഷ്ട സേവാമെഡല്‍, അര്‍ജുന അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

1933ല്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ജനിച്ച നരീന്ദര്‍ കുമാര്‍ വിഭജനത്തോടെ കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തുകയാണ്. തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ സൈന്യത്തില്‍ ചേരുകയായിരുന്നു.

 

 

Latest