Connect with us

Covid19

ജോർദാനും അതിർത്തികൾ അടച്ചു; ചരക്ക് ഗതാഗതം തുടരും

Published

|

Last Updated

അമ്മാൻ | യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യമായ ജോർദാനും അതിർത്തികൾ അടച്ചു. കരമാർഗ്ഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ജോർദാനുമായി അതിർത്തി പങ്കിടുന്ന സഊദി അറേബ്യയിൽ നിന്നുള്ള  ചരക്ക് നീക്കത്തെ ബാധിച്ചിട്ടില്ലെന്നും പകർച്ചവ്യാധിയെത്തുടർന്ന് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായാണ്  അടിയന്തര നടപടികൾ സ്വീകരിച്ചതെന്നും ലാൻഡ് ട്രാൻസ്‌പോർട്ട് റെഗുലേറ്ററി കമ്മീഷൻ ഡയറക്ടർ ജനറൽ സലാ ലോസി പറഞ്ഞു.

തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊവിഡ് വാക്സിനേഷൻ പ്രക്രിയ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം സംയോജിത പദ്ധതി ആവിഷ്‌കരിച്ചതായും രാജ്യത്ത് 3,604 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടതെന്നും  ആരോഗ്യമന്ത്രി നസീർ ഒബീദാത് അറിയിച്ചു.

Latest