Connect with us

National

സുവേന്ദു അധികാരി അമിത് ഷാക്കൊപ്പം ബി ജെ പി റാലിയില്‍

Published

|

Last Updated

കൊല്‍ക്കത്ത |  മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബി ജെ പിയിലേക്ക് മാലയിട്ട് സ്വീകരിച്ചു. മിഡ്‌നാപ്പൂരില്‍ നടക്കുന്ന ബി ജെ പി റാലിയുടെ വേദിയിലെത്തിയ സുവേന്ദു അദികാരിയെ അമിത് ഷായും മറ്റ് ബി ജെ പി നേതാക്കളും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സുവേന്ദു അധികാരിയെ പ്രസംഗിക്കാന്‍ ബി ജെ പി അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലായിരിക്കും അമിത് ഷാ പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിക്കുക.

ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയക്കുന്നതാണ് സുവേന്ദു അധികാരിയുടെ പാര്‍ട്ടി മാറ്റം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനകീയ നേതാക്കളില്‍ ഒരാളായിരുന്നു സുവേന്ദു അധികാരി. അദ്ദേഹത്താടൊപ്പം പത്ത് എം എല്‍ എമാരും ഒരു എം പിയും ഇന്ന് അമിത് ഷായില്‍ നിന്ന് അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് ചീഞ്ഞളിഞ്ഞുകഴിഞ്ഞെന്നും അതിലുള്ളവരുടെ മനസ്ഥിതി ശരിയല്ലെന്നുമാണ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം പറഞ്ഞത്. പശ്ചിമ ബംഗാളും ടി എം സിയും ആരുടേയും സ്വന്തമല്ല. ഒരാളുടെ സംഭാവനകൊണ്ട് ഒരു ദിവസം ഉണ്ടായിവന്ന പാര്‍ട്ടിയുമല്ല അത്. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ആ പാര്‍ട്ടി കെട്ടിപ്പടുക്കപ്പെട്ടതെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest