Pathanamthitta
മികച്ച പോളിങ് യു ഡി എഫിന് അനുകൂലം: ബാബു ജോര്‍ജ്

പത്തനംതിട്ട | പത്തനംതിട്ട നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പോളിങ് യു ഡി എഫിന് അനുകൂലമാണെന്ന് ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് . ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ജനവികാരം പ്രകടിപ്പിക്കാനാണ് കൊവിഡ് മഹാമാരി കാലത്തും അതിനെ മറികടന്ന് ജനങ്ങള്‍ രാവിലെതന്നെ പോളിങ് ബൂത്തില്‍ എത്തിയത്.
പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ വ്യാപകമായ ശ്രമം നടന്നു. രണ്ട് ദിവസം മുമ്പ് കൊടുത്ത വോട്ടര്‍ പട്ടികയല്ല തിരഞ്ഞെടുപ്പിന്റെ തലേദിവസം അര്‍ധരാത്രിയില്‍ പോളിങ് ബൂത്തില്‍ എത്തിച്ചത്. യു ഡി എഫിനെതിരെ എല്‍ ഡി എഫ്-ബി ജെ പി കൂട്ടുകെട്ട് ഉണ്ടായിട്ടും തിരഞ്ഞെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായ ക്രമക്കേട് നടത്താന്‍ ശ്രമിച്ചു.
ഇതിനെ ചെറുത്ത് തോല്‍പ്പിച്ച് യു ഡി എഫിന് അനുകൂലമായ വിധിയെഴുത്താണ് ജില്ലയിലെ മെച്ചപ്പെട്ട പോളിങ് വര്‍ധനവ് വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ഫലം പ്രതിഫലിക്കും.ജില്ലയില്‍ ജില്ലാപഞ്ചായത്തും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ഭൂരിപക്ഷ ഗ്രാമ പഞ്ചായത്തുകളും യു ഡി എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ബാബു ജോര്‍ജ് അവകാശപ്പെട്ടു