Connect with us

Gulf

മഅ്ദനി മോചന സമരം: ഐക്യദാര്‍ഢ്യം അറിയിച്ച് പി സി എഫ്

Published

|

Last Updated

ദമാം | പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന എഴുത്തുകാരന്‍ അജ്മല്‍ സി ചവറയ്ക്ക്  പി സി എഫ് (പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം) ദമാം സെന്‍ട്രല്‍ കമ്മിറ്റി യോഗം ഐക്യദാര്‍ഢ്യം അറിയിച്ചു. വര്‍ഷങ്ങളായി വിചാരണ കൂടാതെ നാലു ചുവരുകള്‍ക്കുള്ളില്‍ തടവിലാണ് മഅ്ദനി. സ്വതന്ത്ര വായു ശ്വസിക്കാന്‍ അനുവദിക്കാതെ ഭരണകൂടങ്ങള്‍ അദ്ദേഹത്തോടു കാണിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സമീപനം നീതീകരിക്കാന്‍ കഴിയില്ല. അധികാരി വര്‍ഗത്തിന്റെയും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ജനങ്ങളുടെയും കണ്ണ് തുറക്കുന്നതിന് വേണ്ടി സമരരംഗത്തേക്ക് വന്ന സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അജ്മല്‍ സി ചവറ അഭിനന്ദനം അര്‍ഹിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിനെതിരെ യോഗം പ്രതിഷേധിക്കുകയും ഡിസംബര്‍ ആറിന് ബാബ്‌രി ബ്ലാക്ക് മാസ്‌ക് ഡേ ആയി ആചരിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ പി ടി കോയ പൂക്കിപറമ്പ് അധ്യക്ഷത വഹിച്ചു, ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട്, ഷൗക്കത്ത് തൃശൂര്‍, ഷാജഹാന്‍ കൊട്ടുകാട്, മുഹമ്മദ് ഷാഫി ചാവക്കാട്, ഷൗക്കത്ത് ചുങ്കം, റഫീഖ് താനൂര്‍, മൂസാ മഞ്ചേശ്വരം, യഹിയ മുട്ടയ്ക്കാവ്, മുസ്തഫ പട്ടാമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുജീബ് പാനൂര്‍ ഐക്യദാര്‍ഢ്യ സന്ദേശം സമരനായകനെ അറിയിച്ചു.

---- facebook comment plugin here -----

Latest