Ongoing News
ബെംഗളൂരു- ഹൈദരാബാദ് മത്സരം സമനിലയില്‍

പനാജി | ബെംഗളൂരു എഫ് സിയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ ഒമ്പതാം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ ഗോള്‍ വല മാത്രം ചലിച്ചില്ല. മാത്രമല്ല, ഗോളാക്കാന്‍ പറ്റിയ പല പാസ്സുകളും ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചുമില്ല.
മത്സരത്തിലുടനീളം ഹൈദരാബാദ് എഫ് സിയാണ് മികച്ച കളി പുറത്തെടുത്തത്. ഇരുഭാഗത്തും ഗോളവസരങ്ങള്‍ തുറന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെടുകയായിരുന്നു. നിലവാരമുള്ള കളിയായതിനാല്‍ രണ്ട് മഞ്ഞക്കാര്‍ഡുകളേ റഫറി എം ബി സന്തോഷ് കുമാറിന് ഉയര്‍ത്തേണ്ടി വന്നിട്ടുള്ളൂ.
പക്ഷേ രണ്ട് മഞ്ഞക്കാര്‍ഡുകളും ബെംഗളൂരു താരങ്ങള്‍ക്കാണ് ലഭിച്ചത്. നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതെ വന്നപ്പോള്‍ റഫറി മൂന്ന് മിനുട്ട് കൂടി അധികം അനുവദിച്ചിരുന്നു. ചിംഗ്ലില്‍സാന സിംഗ് കൊന്‍ശാം ആണ് ഹീറോ ഓഫ് ദ മാച്ച്.