തിരുസവിധം സമാപനം ചൊവ്വാഴ്ച

Posted on: November 15, 2020 8:15 pm | Last updated: November 15, 2020 at 8:15 pm
കോഴിക്കോട് | മർകസിന് കീഴിൽ റബീഉൽ അവ്വൽ 1 മുതൽ 30 വരെ മുപ്പത് സഖാഫികൾ മുപ്പത് സ്വഹാബികളുടെ ചരിത്രം അവതരിപ്പിച്ച ‘തിരുസവിധം’ പരിപാടിയുടെ സമാപനം ചൊവ്വ രാത്രി 6.30 മുതൽ മർകസ് ഓൺലൈനിൽ നടക്കും.

മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ഇസ്സുദ്ദീൻ സഖാഫി കൊല്ലം,  ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി സംസാരിക്കും.

www.youtube.com/markazonline വഴി സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക്: 9072 500 406, 9745 913657