മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നവംബര്‍ 30 വരെ നീട്ടി

Posted on: October 29, 2020 6:54 pm | Last updated: October 29, 2020 at 6:54 pm

മുംബൈ | കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരുമാസത്തേക്കു കൂടി നീട്ടി. ഇതുപ്രകാരം സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയെന്ന പദ്ധതി നവംബര്‍ 30 വരെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ശക്തമായി പാലിച്ചുകൊണ്ടായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുക.

50 ശതമാനം ആള്‍ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഹോട്ടലുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവക്ക് ഈ മാത്തിന്റെ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണ്‍ 15 മുതല്‍ അടിയന്തര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിനുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.