Connect with us

Covid19

കൊവിഡ്; സഊദിയില്‍ 17 മരണം; 468 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചു. 468 പേര്‍ രോഗമുക്തി നേടി. പുതുതായി 433 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീന- 51, യാമ്പു- 48, മക്ക- 27, റിയാദ്- 25, അല്‍ ഹുഫൂഫ്- 20 തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച 341,495 പേരില്‍ 327,795 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ നിരക്ക് 95.97 ശതമാനമായി ഉയര്‍ന്നു.

റിയാദ്- 2, ജിദ്ദ- 2, മക്ക- 2, ദമാം- 1, അല്‍-മുബറസ്- 1, ഖമീസ് മുശൈത്ത്- 2, അബഹ- 1, ഹഫര്‍ അല്‍ബാത്തിന്‍- 1, നജ്‌റാന്‍- 1, ജിസാന്‍- 1, അയൂണ്‍- 1, സാറാത് ഉബൈദ- 1, ദര്‍ബ്- 1 എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് മരണം 5,144 ആയി. 8,556 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 835 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. 7,267,825 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

---- facebook comment plugin here -----

Latest