വായുമലിനീകരണം: ഡല്‍ഹിയില്‍ ജനറേറ്ററുകള്‍ക്ക് നിരോധനം

Posted on: October 15, 2020 7:52 am | Last updated: October 15, 2020 at 10:31 am

ന്യൂഡല്‍ഹി | വായുമലീനീകരണം വര്‍ധിച്ചസാഹചര്യത്തില്‍ ഡല്‍ഹിയിലും എന്‍സിആറിലും ഡീസല്‍, പെട്രോള്‍, മണ്ണെണ്ണജനറേറ്ററുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. വ്യാഴാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക.അതേ സമയം അവശ്യസര്‍വീസുകള്‍ക്ക് നിരോധനം ബാധകമല്ല.

ശൈത്യകാലം ആരംഭിച്ചതുംഅയല്‍സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൃഷി അവശിഷ്ടങ്ങള്‍ വന്‍തോതില്‍ തീയിടുന്നതുമാണ് വായുമലീനകരണത്തിന്റെ തോത് വര്‍ധിക്കുന്നതിന് ഇടയാക്കിയത്. ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായജനറേറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവര്‍ത്തിപ്പിക്കരുതെന്ന്ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി നിര്‍ദേശിച്ചു