Covid19
പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം | ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊവിഡ് പ്രതിസന്ധി. മുഖ്യപൂജാരിയായ പെരിയനമ്പി ഉള്‍പ്പെടെ 12 ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു. നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് തീരുമാനം.
---- facebook comment plugin here -----