നാദാപുരത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Posted on: September 1, 2020 8:53 am | Last updated: September 1, 2020 at 12:03 pm

കോഴിക്കോട് | നാദാപുരം കല്ലാച്ചിയില്‍ കോണ്ടഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ആളപായമില്ല. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്.

ആക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരംഭിച്ചു. എന്നാല്‍ കോഴിക്കോട് ഡി സി സി ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ നാദാപുരം പോലീസ് ഓഫീസിനുള്ള സുരക്ഷ ശക്തമാക്കി.

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ ചിലയിടത്ത് അക്രമാസക്തമാകുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ തിരിയുകയും ചെയ്തിരുന്നു.